കോട്ടയം: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11.30ന് കോട്ടയം മിനി സിവില്‍ സ്റ്റേഷനിലെത്തി വരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, കുര്യന് ജോയി, എം.പി. സന്തോഷ്കുമാര്‍, പി.കെ. അബ്ദുള്‍ സലാം എന്നിവർ ഒപ്പമുണ്ടായിരുന്നു. പത്രികാ സമര്‍പ്പണത്തിനു മുന്‍പ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലും തിരുനക്കര ഗാന്ധിസ്ക്വയറിലെത്തി. ഗാന്ധിപ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി.
കോട്ടയം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. അനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുനക്കരയില്‍നിന്നു ബഹുജനമാര്ച്ചോടെയാണ് അനില്‍കുമാര്‍ കോട്ടയം താലൂക്ക് ഓഫീസിലെത്തി പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് നേതാക്കളായ കെ. സുരേഷ് കുറുപ്പ്, എം.കെ. പ്രഭാകരന്, ജോജി കുറത്തിയാടന്‍, സന്തോഷ് കേശവനാഥ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
ഇന്നു കോടിമതയില്‍നിന്ന് മണ്ഡല പര്യടനമാരംഭിക്കും. രാവിലെ 9.30ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്യും.